kavadam

പൊൻകുന്നം : ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമ്മിച്ച പ്രവേശന കവാടം ജില്ലാ പഞ്ചായത്ത് അംഗം ടി.എൻ.ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രാധിക ഷിബു അദ്ധ്യക്ഷത വഹിച്ചു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി ആർ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്തംഗം ശ്രീലത സന്തോഷ്, സ്‌കൂൾ പ്രിൻസിപ്പൽ എം.എച്ച്.നിയാസ്, ഹെഡ്മിസ്ട്രസ് എം.സി.രജനി,വി.എച്ച്.എ.സി പ്രിൻസിപ്പൽ വി.എസ്.അനിത, എസ്.എം.സി ചെയർമാൻ പി.ജി.ജനീവ്, സ്റ്റാഫ് സെക്രട്ടറി എ.പി.ബിജു, പി.എസ്.സലാഹുദ്ദീൻ, കെ.ടി.സുരേഷ്, രതീഷ്.ബി.നായർ തുടങ്ങിയവർ സംസാരിച്ചു.