പൊൻകുന്നം : വയനാട്ടിലെ ദുരിതബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം കണ്ടെത്താൻ മീൻ കച്ചവടം നടത്തി ഡി.വൈ.എഫ്.ഐ. പൊൻകുന്നം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊൻകുന്നം ടൗണിലാണ് കച്ചവടം നടത്തിയത്. രാഷ്ട്രീയ ഭേദമന്യേ ആളുകൾ ഇതിൽ പങ്കാളിയായി.ഒരു കിലോ മീൻ വാങ്ങിയ ശേഷം ബാക്കി തുകപോലും തിരികെ വാങ്ങാതെ 500 രൂപ വരെ നൽകിയവരുമുണ്ട്. സി.പി.എം ജില്ലാ കമ്മിറ്റിയംഗം അഡ്വ.ഗിരീഷ്.എസ്.നായർ ആദ്യവില്പന നടത്തി. കെ.കെ.സന്തോഷ് കുമാർ, എസ്.ദീപു, ബി.ഗൗതം, പി.എസ്.ശ്രീജിത്ത്, പി.എം. മിഥുൻ, സഞ്ജയ് വിഷ്ണു, എ.ആർ.രാജീവ്, തുടങ്ങിയവർ നേതൃത്വം നൽകി.