bb

ചങ്ങനാശേരി: വയനാട് പുനരധിവാസ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി മഹിള അസോസിയേഷൻ പായിപ്പാട് മേഖല കമ്മിറ്റി പായസചലഞ്ച് നടത്തി. വീടുകളിൽ എത്തിച്ചു നൽകിയത് കൂടാതെ പായിപ്പാട് കവലയിൽ പായസം സ്റ്റാൾ നടത്തിയുമാണ് ദുരിതാശ്വാസഫണ്ടിലേക്ക് സമാഹരണം നടത്തിയത്. പായസവില്പനയിലൂടെ സമാഹരിച്ച മുഴുവൻ പണവും മഹിള അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് അനിത സാബു , ഏരിയ സെക്രട്ടറി കുഞ്ഞുമോൾ സാബു എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ഏരിയാ കമ്മിറ്റിയംഗം അനിജ ലാലൻ, മേഖലാ സെക്രട്ടറി അനു ഷൈൻ, ട്രഷറർ വിനീത.എസ് തുടങ്ങിയവർ നേതൃത്വം നൽകി.