അയർക്കുന്നം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച അരീപ്പറമ്പ് തലച്ചിറവയലിൽ ജോസ് (56) നെ അയർക്കുന്നം പൊലീസ് അറസ്റ്റ് ചെയ്തു. അയർക്കുന്നം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ച് കൂരോപ്പട സ്വദേശിയായ യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് അക്രമണത്തിന് കാരണം. എസ്.എച്ച്.ഒ അനൂപ് ജോസ്, എസ്.ഐമാരായ ആനന്ദ്, ജേക്കബ്, എ.എസ്.ഐ പ്രദീപ്, സി.പി.ഒമാരായ ശ്രീജിത്ത്, ബിങ്കർ, ഗിരീഷ്, അരുൺകുമാർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.