mohith

കിടങ്ങൂർ : മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ ആർപ്പൂക്കര വള്ളത്ത് മോഹിത്ത് (42), വടയാർ മഞ്ഞക്കണ്ടത്തിൽ അൻസാരി (36) എന്നിവരെ കിടങ്ങൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം കിടങ്ങൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മാല പണയംവച്ച് 60,000 രൂപ തട്ടിയെടുക്കുകയായിരുന്നു. പരിശോധനയിൽ മുക്കുപണ്ടമാണെന്ന് തെളിഞ്ഞതിനെ തുടർന്ന് പരാതി നൽകുകയായിരുന്നു. സ്റ്റേഷൻ എസ്.എച്ച്.ഒ കെ.കെ മഹേഷ് അറസ്റ്റിന് നേതൃത്വം നൽകി. മറ്റു പ്രതികൾക്കായി തെരച്ചിൽ ശക്തമാക്കി.