വൈക്കം: എസ്.എൻ.ഡി.പി യോഗം വൈക്കം ടൗൺ 111ാം നമ്പർ ശാഖ നിർമ്മിച്ച ഗുരുദേവ പ്രാർത്ഥനാലയം യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി എം.പി സെൻ നടത്തി. ശാഖാ പ്രസിഡന്റ് എൻ.കെ രമേശ് ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ വിജയപ്പൻ, നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ്, വൈസ് ചെയർമാൻ പി.ടി സുഭാഷ്, യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി പ്രസന്നൻ, പി.വി വിവേക്, പി.പി സന്തോഷ്, ഡി. നാരായണൻ നായർ, ആർ.സരേഷ്‌കുമാർ, പ്രീതി പ്രഹ്ളാദ്, ഷീജ സാബു, സിമി പുരഷോത്തമൻ എന്നിവർ പ്രസംഗിച്ചു.