തോട്ടയ്ക്കാട്: എസ്.എൻ.ഡി.പി യോഗം 1518ാം നമ്പർ തോട്ടയ്ക്കാട് ശാഖയിൽ 20ന്രാവിലെ 5.30ന് അഭിഷേകം, 6ന് പ്രഭാതഭേരി, 8ന് ശാഖാ പ്രസിഡന്റ് കെ.ആർ റെജി പതാക ഉയർത്തും. 8.30ന് ഗുരുപൂജ, 9ന് ശ്രീനാരായണ ഗുരുദേവ കൃതികളുടെ പാരായണം, 11ന് പ്രഭാഷണം, 12.15ന് മെറിറ്റ് അവാർഡ് വിതരണം, 12യ30ന് തിരുജയന്തി സദ്യ, ഉച്ചക്കഴിഞ്ഞ് 3ന് ഘോഷയാത്ര, ക്ഷേത്രം ശാന്തി സുരേന്ദ്രൻ ശാന്തി ഭദ്രദീപം തെളിയിക്കും. വൈകിട്ട് 7ന് മഹാദീപാരാധന.