തലയോലപ്പറമ്പ്: തലയോലപ്പറമ്പ് യൂണിയന്റെ ഗുരുദേവ ജയന്തി ആഘോഷങ്ങൾ വടകരയിലെ യൂണിയൻ ആസ്ഥാനത് സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ഇ.ഡി.പ്രകാശൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് രഞ്ജിത് രാജപ്പൻ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ രാവിലെ 9മുതൽ ഗുരുദേവ കൃതികളുടെ പാരായണം,മഹേഷ് ശാന്തിയുടെ നേതൃത്വത്തിൽ ഗുരുപൂജ. ഉച്ചക്ക് 1ന് യൂണിയൻ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ ചതയദിനസദ്യ. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംയുക്ത ഘോഷയാത്രയും മറ്റ് ആഘോഷങ്ങളും ഒഴിവാക്കിയിരിക്കുകയാണ്. യൂണിയനിലെ വിവിധ ചടങ്ങുകൾക്ക് യു.എസ്. പ്രസന്നൻ, ഇ.കെ.സുരേന്ദ്രൻ, പി.കെ.ജയകുമാർ,ജയ അനിൽ, ധന്യ പുരുഷോത്തമൻ, രാജി ദേവരാജൻ, അഭിലാഷ് രാമൻകുട്ടി, ഗൗതം സുരേഷ്ബാബു,സജി സദാനന്ദൻ തുടങ്ങിയവർ നേതൃത്വം നൽകും. യൂണിയനിലെ 30ശാഖകളിലും ഗുരുപൂജ, ഗുരുദേവ കൃതികളുടെ പാരായണം,ഗുരുദേവ പ്രഭാഷണം ചതയസദ്യ എന്നിവയും ഉണ്ടായിരിക്കുമെന്ന് യൂണിയൻ സെക്രട്ടറി അറിയിച്ചു.