തിരുവാർപ്പ് : തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി മഹോത്സവത്തോട് അനുബന്ധിച്ച് തിരുവാർപ്പ് ശ്രീകൃഷ്ണ ഗാനസഭ നടത്തിവരുന്ന ചെമ്പൈ സംഗീതോപാസന 24, 25, 26 തീയതികളിൽ നടക്കും. 24 ന് വൈകിട്ട് 5ന് ചലച്ചിത്രതാരം ബാബു നമ്പൂതിരി ഉദ്ഘാടനം നിർവഹിക്കും. 6.30 ന് ജിൻസ് ഗോപിനാഥിന്റെ സംഗീതസദസ്. 25 ന് വൈകിട്ട് 6.30ന് കലാ ബിജുരാജിന്റെ സംഗീതസദസ്. 26ന് വൈകിട്ട് 6.30ന് നെല്ലിക്കൽ മനോജിന്റെ സംഗീതസദസ്. എല്ലാദിവസവും രാവിലെ 8.30 മുതൽ സംഗീതോപാസനയും ഉണ്ടായിരിക്കും. ഉദ്ഘാടന യോഗത്തിൽ ഈ വർഷത്തെ ഹംസധ്വനി പുരസ്‌കാരം സംഗീതജ്ഞൻ പ്രൊഫ.പൊൻകുന്നം രാമചന്ദ്രനെയും മുതിർന്ന കലാകാരൻമാരെയും ആദരിക്കും. വിവിധ മേഖലകളിൽ ഉന്നതവിജയം കൈവരിച്ചവരെയും ആദരിക്കുമെന്ന് ഭാരവാഹികളായ എൻ.ജി അജയദാസ്, റാംജി ഹരിഹരൻ, ടി.കെ ചന്ദ്രബാബു എന്നിവർ അറിയിച്ചു.