ചങ്ങനാശേരി : നിത്യോപയോഗസാധനങ്ങളുടെ വില വർദ്ധിക്കുന്നത് തടയാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് ഐ.എൻ.ടി.യു.സി ആവശ്യപ്പെട്ടു. ചങ്ങനാശേരി മാർക്കറ്റിൽ നടത്തിയ സായാഹ്ന ധർണ ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് പി.വി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജോമോൻ കുളങ്ങര, സോജി മാടപ്പള്ളി, അഡ്വ.അനൂപ് വിജയൻ, കുഞ്ഞുമോൻ പുളിമൂട്ടിൽ, ജോബ് വിരുത്തികരി, ബെന്നി ജോസഫ്,സണ്ണി എത്തയ്ക്കാട്,സുരേഷ് പായിപ്പാട്, ലൈജു തുരുത്തി, സെബാസ്റ്റ്യൻ ആന്റണി, കെ ജെ ഷാജി , പി പി രാജു , സന്ദീപ് എസ് മാടപ്പള്ളി,ബാബു ചേലച്ചിറ തുടങ്ങിയവർ പങ്കെടുത്തു.