വൈക്കം : വൈക്കം സമൂഹത്തിന്റെ നേതൃത്വത്തിൽ ആവണി അവിട്ടം ആഘോഷിച്ചു. സമൂഹം ഹാളിലും വൈക്കം ക്ഷേത്രത്തിലും, ക്ഷേത്രക്കുളത്തിലുമായാണ് ചടങ്ങുകൾ നടത്തിയത്. കോട്ടയം ശങ്കരവാദ്യാർ മുഖ്യകാർമ്മികനായിരുന്നു. വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേക്കുളത്തിൽ വച്ച് യജ്ഞോപവീതധാരണം നടത്തി. ചടങ്ങുകൾക്ക് സമൂഹം പ്രസിഡന്റ് പി.ബാലചന്ദ്രൻ, സെക്രട്ടറി കെ.സി കൃഷ്ണമൂർത്തി, ട്രഷറർ ഗോപാലകൃഷ്ണൻ ഇരുമ്പൂഴിക്കുന്ന് മഠം, കണിച്ചേരി ബാലുസ്വാമി, ഗോപാലകൃഷ്ണൻ ശിവശ്രീ, സുബ്രഹ്മണ്യം അംബികാവിലാസ്, ആനന്ദമൂർത്തി എന്നിവർ നേതൃത്വം നൽകി. അന്നദാനവുമുണ്ടായിരുന്നു.