ചങ്ങനാശ്ശേരി : ഇട്ടാവട്ടത്ത് ഒരു പാലം. കഷ്ടിച്ച് രണ്ട് ചെറുവാഹനങ്ങൾക്ക് കടന്നുപോകാം. ഇതിനിടെ കൂനിന്മേൽ കുരു പോലെ അപ്രോച്ച് റോഡ് താഴുന്നതാണ് യാത്രക്കാരെ ആശങ്കയിലാക്കുന്നത്. വാഴപ്പള്ളി പഞ്ചായത്തിലെ ഇരുപതാം വാർഡിലെ തുരുത്തേൽ ആസ്മ പാലത്തിലാണ് അപകടം തുറിച്ച് നോക്കുന്നത്. പാലവും റോഡും തമ്മിൽ അര മീറ്ററോളം താഴ്ന്നതോടെ വാഹനങ്ങളുടെ അടിഭാഗം പാലത്തിൽ ഇടിച്ച് കേടുപാട് സംഭവിക്കുന്നത്ക്കു പതിവാണ്. പ്രായമായവരും ഗർഭിണികളും അടക്കം ഇതുവഴി ഭീതിയോടെയാണ് കടന്നു പോകുന്നത്
കഴിഞ്ഞദിവസം ഓട്ടോറിക്ഷ യാത്രക്കാരനായിരുന്ന മദ്ധ്യവയസ്കന്റെ നട്ടെല്ലിന് പരിക്കേറ്റിരുന്നു. ഈ പാലം മുതൽ വെട്ടിത്തുരുത്ത് എസ്.എൻ.ഡി.പി ക്ഷേത്രം വരെയുള്ള രണ്ട് കിലോമീറ്റർ റോഡ് തകർന്നു കിടക്കുകയാണ്. പരാതികൾ അധികൃതർ അവഗണിച്ച മട്ടാണ്.