വൈക്കം : വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ ഭാഗമായ വടക്കേനട ശ്രീകൃഷ്ണൻ കോവിൽ നവഗ്രഹ ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞവും , അഷ്ടമിരോഹിണി ഉത്സവവും തുടങ്ങി. ദേവസ്വം ഗസ്റ്റ് ഹൗസ് വളപ്പിൽ പ്രത്യേകം ഒരുക്കിയ പന്തലിലാണ് സപ്താഹയജ്ഞം. ചടങ്ങിന്റെ ദീപപ്രകാശനം തന്ത്രി കിഴക്കിനിയേടത്ത് മേക്കാട്ട് മാധവൻ നമ്പൂതിരി നിർവഹിച്ചു. ക്ഷേത്രം മേൽശാന്തി സുരേഷ് ആർ. പോറ്റി, യജ്ഞാചാര്യ മിനി മോഹൻ, ആചാര്യ ശാന്താ ഗോപി, നടുവട്ടം ശങ്കരൻ നമ്പൂതിരി, അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ എം.ജി മധു, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഈശ്വരൻ നമ്പൂതിരി, ഡെപ്യൂട്ടി കമ്മിഷണർ കെ.കെ ശ്രീലത എന്നിവർ പങ്കെടുത്തു.