durithswasa-fund

വൈക്കം : വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓൾ ഇന്ത്യ ലായേഴ്‌സ് യൂണിയൻ വൈക്കം യൂണിറ്റ് കമ്മിറ്റി അംഗങ്ങളിൽ നിന്ന് സമാഹരിച്ച തുക കൈമാറി. യൂണിറ്റ് പ്രസിഡന്റ് അഡ്വ. എ മനാഫ് അദ്ധ്യക്ഷത വഹിച്ചു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.കെ.ആർ.അനിൽകുമാർ ഫണ്ട് സംസ്ഥാന കൗൺസിൽ അംഗമായ അഡ്വ.സി. കെ.സുരേന്ദ്രന് കൈമാറി. ട്രഷറർ അഡ്വ. പി എസ് രഞ്ജിത് , ജോയിന്റ് സെക്രട്ടറി അഡ്വ. വി.പി അനിൽകുമാർ, അഡ്വ. പി.കെ സരേഷ് ബാബു എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി അഡ്വ. പി ആർ പ്രമോദ് സ്വാഗതവും, വൈസ് പ്രസിഡന്റ് അഡ്വ. സ്മിതാ സോമൻ നന്ദിയും പറഞ്ഞു.