മുണ്ടക്കയം: കാണാതാകുന്നതിന് രണ്ടുമാസം മുമ്പ് ഒരു യുവാവിനൊപ്പം മുണ്ടക്കയത്തെ ലോഡ്ജിൽ ജെസ്ന എത്തിയിരുന്നെന്ന വെളിപ്പെടുത്തൽ നടത്തിയ മുൻ ജീവനക്കാരിയുടെ മൊഴി സി.ബി.ഐ സംഘം രേഖപ്പെടുത്തും. ഇതിനായി തിരോധാനക്കേസിൽ തുടരന്വേഷണം നടത്തുന്ന സി.ബി.ഐ സംഘം ഇന്ന് മുണ്ടക്കയത്തെത്തും. ഇന്നലെ രാവിലെ മുൻ ജീവനക്കാരിയുമായി ഫോണിൽ സംസാരിച്ച അന്വേഷണ സംഘം പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. ജീവനക്കാരിയുടെ മൊഴിയുടെ വിശ്വാസ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. ലോഡ്ജ് ഉടമയെയും ചോദ്യം ചെയ്യും. ലോഡ്ജിലെ രജിസ്റ്റർ പിടിച്ചെടുത്ത് പരിശോധിക്കാനാണ് നീക്കം.