കോട്ടയം : അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം.പിയുടെ ഓഫീസ് ഉദ്ഘാടനം 22 ന് രാവിലെ 11 ന് നടക്കും.
ചുങ്കം - ചാലുകുന്ന് റോഡിൽ സി.എസ്.ഐ റിട്രീറ്റ് സെന്ററിന് പുറക് വശത്താണ് ഓഫീസ്. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എമാരായ മോൻസ് ജോസഫ്, അനൂപ് ജേക്കബ്, മാണി സി കാപ്പൻ, ചാണ്ടി ഉമ്മൻ, നേതാക്കളായ പി.സി.തോമസ്, ജോയി ഏബ്രഹാം, കെ.സി.ജോസഫ്, ജോസഫ് വാഴക്കൻ, നാട്ടകം സുരേഷ്, ഇ.ജെ. ആഗസ്തി, ഫിൽസൺ മാത്യൂസ് എന്നിവർ പങ്കെടുക്കും.