കോത്തല: കൂരോപ്പട ഗ്രാമപഞ്ചായത്തും നാഷണൽ എക്‌സ് സർവീസ് മെൻ കോഓർഡിനേഷൻ കമ്മറ്റിയും ചേർന്ന് കാർഗിൽ യുദ്ധസമയത്ത് സർവീസിൽ ഉണ്ടായിരുന്ന പഞ്ചായത്തിലെ എല്ലാ വിമുക്ത ഭടന്മാരെയും കോത്തലയിലുള്ള ആസ്ഥാനമന്ദിരത്തിൽ നടന്ന ചടങ്ങിൽ അഡ്വ.ചാണ്ടി ഉമ്മൻ എം.എൽ.എ ആദരിച്ചു. കൂരോപ്പട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യു, എം.ഡി ചാക്കോ, ചന്ദ്രശേഖരൻ നായർ, വി.കെ മത്തായി, മിനി മോൾ, ജോൺസൺ കോതാനിൽ, എം.എൻ ഉണ്ണികൃഷ്ണൻ, ജി. ജയശ്രി, റ്റി.ജി ബാലചന്ദ്രൻ നായർ, വി.ജി രാമചന്ദ്രൻ, രഘുത്തമൻ നായർ, അനുഷ അനീഷ് എന്നിവർ പങ്കെടുത്തു.