പാലാ: മാർ തോമസ് കുര്യാളശ്ശേരി സ്മാരക അഖില കേരള സി.ബി.എസ്.ഇ ഇന്റർ സ്‌കൂൾ വോളിബാൾ ടൂർണമെന്റ് 23ന് പൈക ജ്യോതി പബ്‌ളിക് സ്‌കൂൾ മൈതാനത്ത് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
സംസ്ഥാനത്തെ മികച്ച15 സ്‌കൂൾ ടൂർണമെന്റിൽ പങ്കെടുക്കും. വെള്ളിയാഴ്ച രാവിലെ 10ന് മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആരാധന സഭ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ മറീന ഞാറക്കാട്ടിൽ അദ്ധ്യക്ഷയാകും. ജ്യോതി പബ്‌ളിക് സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസറ്റ് കണിവേലിൽ, എലിക്കുളം ഗ്രാമപഞ്ചായത്ത് അംഗം മാത്യൂസ് പെരുമനങ്ങാട്, ഖാദി ബോർഡ് അംഗം സാജൻ തൊടുക,
പി.ടി.എ പ്രസിഡന്റ് ജേക്കബ് സെബാസ്റ്റ്യൻ, അഡ്വ.ജോസ് തെക്കേൽ എന്നിവർ സംബന്ധിക്കും.
കുട്ടിക്കാനം ആംഡ് പോലീസ് ഇൻസ്‌പെക്ടർ ജിജോ ജോർജ് വിജയികൾക്ക് സമ്മാനദാനം നിർവഹിക്കും.
പത്രസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ കുര്യാക്കോസ് പി.ജെ, അശ്വതി സുരേഷ്, ലിജോയ്‌സ് ചാക്കോ എന്നിവർ പങ്കെടുത്തു.