തൊടുപുഴ: കേരള ഖര മാലിന്യ പരിപാലന പദ്ധതി ജില്ലാ ഓഫീസ് പുതിയ മന്ദിരത്തിൽ പ്രവർത്തനം ആരംഭിച്ചു. തൊടുപുഴ മങ്ങാട്ടു കവലയിലെ എ.എം. മുഹമ്മദ് കുഞ്ഞ് ലബ്ബ മെമ്മോറിയൽ മുനിസിപ്പൽ ഷോപ്പിംങ് കോംപ്ലക്സിൽ ആരംഭിച്ച ജില്ലാ ഓഫീസ് ജില്ലാ കളക്ടർ ശ്രീമതി. വി. വിഘ്നേശ്വരി ഉദ്ഘാടനം നിർവ്വഹിച്ചു.അജൈവ മാലിന്യം ശേഖരിക്കുന്നതിനായി ഹരിത കർമ്മസേന രജിസ്ട്രേഷൻ പൂർത്തീകരിച്ച് ഹരിത കർമ്മസേന - ഗ്രീൻ കാർഡ് ഹരിത കർമ്മ സേന അംഗങ്ങൾ കളക്ടർക്ക് കൈമാറി.
തൊടുപുഴ നഗരസഭ ചെയർപേഴ്സൺ സബീന ബിഞ്ചു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർപേഴ്സസൺ
പ്രൊഫ. ജെസി ആന്റണി, ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ എം.എ കരിം, പൊതു മരാമത്ത് സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പത്മകുമാർ, കൗൺസിലർമാരായ മുഹമ്മദ് അഫ്സൽ, ജിതേഷ്. സി ,സഫിയ ജബ്ബാർ, സിജി റഷീദ്, നഗരസഭ സെക്രട്ടറി ബിജു മോൻ ജേക്കബ് , ക്ലീൻ സിറ്റി മാനേജർ ഇ. എം മീരാൻ കുഞ്ഞ് , എന്നിവർ പ്രസംഗിച്ചു.