chasss

ചങ്ങനാശേരി: സാമൂഹ്യ പ്രവർത്തനരംഗത്ത് ജാതി, മത ഭേദമെന്യേ അതിരൂപത സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (ചാസ്) സേവനം മികച്ചതാണെന്ന് ജോബ് മൈക്കിൾ എം.എൽ.എ. ഫാത്തിമാപുരം സോഷ്യൽ സർവീസ് ട്രസ്റ്റിന്റെ വാർഷിക സമ്മേളനവും കർഷകദിനാചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികാരി ഫാ.സേവ്യർ ജെ.പുത്തൻകളം അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൺ ബിനാ ജോബി സമ്മാനങ്ങൾ വിതരണം ചെയ്തു. അതിരൂപതാ ഡയറക്ടർ ഫാതോമസ് കുളത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തി. സംഘാംഗങ്ങളുടെ ഉത്പന്നങ്ങൾ, വൃക്ഷത്തൈ, അലങ്കാര ചെടികൾ, പച്ചക്കറി വിത്തുകൾ എന്നിവയുടെ പ്രദർശനവുമുണ്ടായിരുന്നു.