oomen

കോട്ടയം: തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നേടി കൊടുത്ത തൊഴിലാളി സ്‌നേഹിയായ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അദ്ധ്യക്ഷതവഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കെ.സി ജോസഫ്, ജോസഫ് വാഴയ്ക്കൻ, അനിയൻ മാത്യു, പി.പി തോമസ്, ജിജി പോത്തൻ, ജോമോൻ കുളങ്ങര, നന്ദിയോട് ബഷീർ, ജോയി സ്‌കറിയ, ആർ.സജീവ്, എം.എൻ ദിവാകരൻ നായർ, ടോണി തോമസ്, ടി.ഡി റോയി, സോജി മാടപ്പള്ളി, എം.പി മനോജ്, ബൈജു പി.ജോർജ് എന്നിവർ പങ്കെടുത്തു. അനുസ്മരണ ജാഥയുമുണ്ടായിരുന്നു.