sarnya

കോട്ടയം : അശരണരായ വനിതകൾക്കു എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടപ്പാക്കുന്ന ശരണ്യ സ്വയം തൊഴിൽ പദ്ധതിയിൽ 49 അപേക്ഷകൾക്ക് ജില്ലാതല കമ്മിറ്റി യോഗം അംഗീകാരം നൽകി. വൈക്കം, കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പാലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ വഴി ലഭിച്ച 63 അപേക്ഷകളാണ് പരിഗണനയ്‌ക്കെത്തിയത്. പശുവളർത്തൽ, വസ്ത്രനിർമാണം, ഹോട്ടൽ, തട്ടുകട, ക്ലീനിംഗ് ഉത്പന്നങ്ങൾ, തയ്യൽയൂണിറ്റ്, എൽ.ഇ.ഡി ഉത്പാദനം, സ്‌റ്റേഷനറി കട, ചായക്കട, കൂൺ കൃഷി, ഇറച്ചിക്കോഴിവളർത്തൽ, പലചരക്ക് കട, അച്ചാർ യൂണിറ്റ്, പലഹാരക്കട, ബേക്കറി തുടങ്ങിയ സംരംഭങ്ങൾക്കാണ് അപേക്ഷകൾ സമർപ്പിച്ചിട്ടുള്ളത്. പരമാവധി 50,000 രൂപ വരെ പലിശ രഹിത വായ്പ അനുവദിക്കും.