a

മുണ്ടക്കയം: ജസ്‌നാ തിരോധാന കേസിൽ സി.ബി.ഐ സംഘം മുണ്ടക്കയത്തെത്തി ലോഡ്ജ് ഉടമ ബിജു സേവിയറിന്റെ മൊഴി രേഖപ്പെടുത്തി. ലോഡ്‌ജിലും സി.ബി.ഐ സംഘം പരിശോധന നടത്തി. ജസ്‌നയെന്ന് സംശയിക്കുന്ന പെൺകുട്ടിയെ കണ്ടെന്ന് വെളിപ്പെടുത്തിയ ലോഡ്‌ജിലെ മുൻജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. വരും ദിവസങ്ങളിൽ ഇവരുടെ വിശദമായ മൊഴി രേഖപ്പെടുത്തും. സി.ബി.ഐ സംഘം മുണ്ടക്കയത്തെത്തി വിവരങ്ങൾ ശേഖരിച്ച് തുടങ്ങിയതോടെ ജസ്ന തിരോധാനക്കേസിന് വഴിത്തിരിവുണ്ടാകും എന്നാണ് പ്രതീക്ഷ.