മുണ്ടക്കയം: എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയൻ 2431നമ്പർ സൗത്ത് ക്ഷേത്രത്തിൽ ചതയ ദിനാഘോഷവും, ഗുരു മന്ദിര ശിലാന്യാസവും, പുതിയ ഓഫീസ് ഉദ്ഘാടനവും, ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കലും സംഘടിപ്പിച്ചു. ശിലാന്യാസകർമ്മം സ്ഥപതി കെ.എസ് വിജയ ഹനു ആലുവയുടെയും, ക്ഷേത്രം മേൽശാന്തി എസ്.എൻ പുരം ബിനോയ് ശാന്തികളുടെയും മുഖ്യ കാർമ്മികത്വത്തിൽ യൂണിയൻ സെക്രട്ടറി അഡ്വ. പി. ജീരാജ് നിർവഹിച്ചു. പുതിയ ഓഫീസിന്റെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി നിർവഹിച്ചു. യൂണിയൻ ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ. പി. അനിയൻ, ഷാജി ഷാസ് എന്നിവർ ചേർന്ന് ശിലാ ഫലകം അനാച്ഛാദനം ചെയ്തു. ശാഖാ സെക്രട്ടറി മിനി ബാബു, വൈസ് പ്രസിഡന്റ് മജുമോൻ, ശാഖാ സെക്രട്ടറി പി.എൻ രവി, എം.എസ് ബാബു, എ സുരേന്ദ്രൻ, പി.എസ് അജയൻ, കെ.ആർ സനലൻ, സാലി ബാബു, ഷിബി സജിത്ത്, അമ്പിളി സുനിൽ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ഷൈലജ സുരേഷ്, വി.എസ് സിനു തുടങ്ങിയവർ പങ്കെടുത്തു.