bhaga

വൈക്കം : മൂത്തേടത്തുകാവ് പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി മഹോത്സവവും, ഭാഗവതസപ്താഹയജ്ഞവും തുടങ്ങി. ദീപപ്രകാശനം മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി നിർവഹിച്ചു. തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരി, യജ്ഞാചാര്യൻ വെൺമണി പരമേശ്വരൻ നമ്പൂതിരി, കോവൈ ഗോപാലകൃഷ്ണൻ കോയമ്പത്തൂർ, ക്ഷേത്രം മുഖ്യകാര്യദർശി എ.ജി വാസുദേവൻ നമ്പൂതിരി, ആനത്താനത്തില്ലത്ത് ബാലകൃഷ്ണൻ നമ്പൂതിരി, മേൽശാന്തി എ.ജി ഗോവിന്ദൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു. വിവിധ ദിവസങ്ങളിൽ നാരായണീയ പാരായണം, ശ്രീകൃഷ്ണാവതാരം, രുഗ്മിണീ സ്വയംവരം, ഫ്യൂഷൻ തിരുവാതിര, കുചേലോപാഖ്യാനം, തിരുവാതിരകളി, മ്യൂസിക് നൈറ്റ്, അവഭൃഥസ്‌നാനം, ഘോഷയാത്ര, ജന്മാഷ്ടമിസദ്യ, താലപ്പൊലി എന്നിവ നടക്കും.