കടുത്തുരുത്തി: ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് കടുത്തുരുത്തി യൂണിയനിലും യൂണിയനിലെ 34 ശാഖകളിലും വിപുലമായ പരിപാടികൾ നടന്നു. കല്ലറ, കടുത്തുരുത്തി, മുളക്കുളം, മാഞ്ഞൂർ, കാളികാവ് മേഖലകളിലെ എല്ലാം ശാഖാകേന്ദ്രങ്ങളിലും പതാക ഉയർത്തൽ ചടങ്ങ് നടന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഘോഷയാത്രകൾ ഒഴിവാക്കിയിരുന്നു. എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയനിൽ യോഗം കൗൺസിലറും യൂണിയൻ സെക്രട്ടറിയുമായ സി.എം ബാബു പതാക ഉയർത്തി.
കല്ലറയിൽ നടന്ന ഗുരുദേവ ജയന്തി ആഘോഷത്തിൽ നൂറുകണക്കിന് ഭക്തർ പങ്കാളികളായി. ശാഖ പ്രസിഡന്റ് പി.ഡി രേണുകൻ പതാക ഉയർത്തി. പ്രീതി ലാൽ പ്രഭാഷണം നിർവഹിച്ചു.
പെരുംതുരുത്ത്, മുണ്ടാർ, ആയാംകുടി, മേമ്മുറി ശാഖയിലും വിപുലമായ ആഘോഷപരിപാടികൾ നടന്നു. കടുത്തുരുത്തി ശാഖയിൽ നടന്ന ആഘോഷപരിപാടികൾക്ക് ശാഖ പ്രസിഡന്റ് എം.കെ സാംബജി, സെക്രട്ടറി അനിൽരാജ് എന്നിവർ നേതൃത്വം നൽകി.
മാന്നാറിൽ നടന്ന ജയന്തി സമ്മേളനം യൂണിയൻ സെക്രട്ടറി സി.എം ബാബു ഉദ്ഘാടനം ചെയ്തു. മോൻസ് ജോസഫ് എം.എൽ.എ, കെ.എസ് കിഷോർകുമാർ, ടി.സി ബൈജു, കെ.പി കേശവൻ, ബാബു ചിത്തിരഭവൻ എന്നിവർ പ്രസംഗിച്ചു.
കാളികാവ് ശ്രീബാലസുബ്രഹ്മണ്യ സ്വാമി ദേവസ്വം ക്ഷേത്രത്തിൽ ദേവസ്വം പ്രസിഡന്റ് ശ്യാമള ലക്ഷ്മണൻ പതാക ഉയർത്തി. ദേവസ്വം സെക്രട്ടറി കെ.പി വിജയൻ, വൈസ് പ്രസിഡന്റ് പി.എൻ തമ്പി, ശാഖ പ്രസിഡന്റുമാരായ എം.പി സലിംകുമാർ, അനിൽകുമാർ, ഗീത കെ.സോമൻ, ടി.ജി ശശിധരൻ എന്നിവർ പ്രസംഗിച്ചു. ചതയദിന സമ്മേളനം യൂണിയൻ കൗൺസിലർ എം.ഡി ശശിധരൻ ഉദ്ഘാടനം ചെയ്തു.
കാളികാവ് ശാഖയിൽ നടന്ന പതാക ഉയർത്തൽ പ്രസിഡന്റ് ഗീത കെ.സോമൻ നിർവഹിച്ചു. സെക്രട്ടറി ബിബിൻ കെ.തമ്പി, വൈസ് പ്രസിഡന്റ് ബിനീഷ് രവി എന്നിവർ പ്രസംഗിച്ചു.
മാഞ്ഞൂർ 122 നമ്പർ ശാഖയിൽ പ്രസിഡന്റ് രജീഷ് ഗോപാൽ പതാക ഉയർത്തി.
124 നമ്പർ ഞീഴൂർ ശാഖയിൽ നടന്ന ജയന്തി സമ്മേളനം കടുത്തുരുത്തി യൂണിയൻ സെക്രട്ടറി സി.എം ബാബു ഉദ്ഘാടനം ചെയ്തു. പിന്നാക്ക വികസന വകുപ്പ് മുൻ ഡയറക്ടർ വി.ആർ ജോഷി പ്രഭാഷണം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് പി.കെ നാരായണൻ അദ്ധ്യക്ഷത വഹിച്ചു. സമൂഹപ്രാർത്ഥന, വിശേഷാൽ ഗുരുപൂജ, മഹാപ്രസാദമൂട്ട് എന്നിവ നടന്നു.
കാട്ടാമ്പാക്ക് ശാഖയിൽ പ്രസിഡന്റ് ജെ.പി പ്രശാന്ത് പതാക ഉയർത്തി. ഡോ. ശ്രീക്കുട്ടി റെജിയെ കടുത്തുരുത്തി യൂണിയൻ സെക്രട്ടറി സി.എം ബാബു അനുമോദിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ് കിഷോർകുമാർ ചതയദിനസന്ദേശം നൽകി. ബിനീഷ് രവി പ്രഭാഷണം നിർവഹിച്ചു.
മോനപ്പള്ളി, കുര്യനാട്, മുളക്കുളം, പെരുവ, കാരിക്കോട്, തിരുവമ്പാടി, പാറപ്പുറം, വാലാച്ചിറ എസ് എൻ ഡി പി ശാഖകളിലും നടന്ന ഗുരുദേവ ജയന്തി ആഘോഷത്തിൽ നൂറുകണക്കിന് ഭക്തർ പങ്കാളികളായി.
വൈക്കം: എസ്.എൻ.ഡി.പി യോഗം 113ാം നമ്പർ ചെമ്മനത്തുകര ശാഖയിലെ ഗുരുദേവ ജയന്തി ആഘോഷം പ്രസിഡന്റ് വി.വി വേണുഗോപാൽ ധർമ്മപതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി.ആർ രമേശൻ, വൈസ് പ്രസിഡന്റ് നിധീഷ് പ്രകാശ്, മധു പുത്തൻതറ, കെ.പി ഉത്തമൻ, ബിജു വാഴേക്കാട്, വിവേലായുധൻ എന്നിവർ പങ്കെടുത്തു. ഗുരുപൂജ, സമൂഹപ്രാർത്ഥന, പ്രസാദ ഊട്ട് എന്നിവയും നടത്തി.