കുമരകം : ശ്രീനാരായണ ഗുരുദേവൻ 1903-ൽ കുമരകം ശ്രീകുമാരമംഗലം ക്ഷേത്ര വിഗ്രഹ പ്രതിഷ്ഠയ്ക്ക് കുമരകം ഗ്രാമം സന്ദർശിച്ചതിന്റെ സ്മരണ പുതുക്കി കുമരകം കോട്ടത്തോട്ടിൽ ജലഘോഷയാത്ര നടന്നു. ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ് പവലിയനിൽ ജലഘോഷയാത്രയെ സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ക്ലബിന്റെ സംഭാവനയായ 50000 രൂപ മന്ത്രി വി.എൻ വാസവൻ ഏറ്റുവാങ്ങി. ക്ലബ് പ്രസിഡന്റ് വി.എസ് സുഗേഷ് അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യാസാബു, എസ്.കെ.എം ദേവസ്വം പ്രസിഡന്റ് എ.കെ ജയപ്രകാശ്, അഡ്വ. ജി ഗോപകുമാർ, ഫാ. സിറിയക് വലിയപറമ്പിൽ, ഫിലിപ്പ് സ്കറിയ, എം,എൻ ഗോപാലൻ ശാന്തി, പി,കെ സഞ്ജീവ്കുമാർ, സി,ജെ സാബു, പി,എസ് രഘു, അനിൽകുമാർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എസ്.ഡി പ്രേംജി സ്വാഗതവും വൈസ് പ്രസിഡന്റ് പുഷ്കരൻ കുന്നത്തുച്ചിറ നന്ദിയും പറഞ്ഞു. ദേവസ്വം ഭാരവാഹികളായ എ.കെ ജയപ്രകാശ്, കെ,പി ആനന്ദക്കുട്ടൻ, എസ്.ബി സുരേഷ് കുമാർ, പി,ജി ചന്ദ്രൻ, ഉഷേന്ദ്രൻ തന്ത്രി എന്നിവരുടെ നേതൃത്വത്തിലാണ് ക്ഷേത്രത്തിൽ ന്നിന്ന് കോട്ടത്തോട്ടിലേയ്ക്ക് ജലഘോഷയാത്ര സംഘടിപ്പിച്ചത്