കോട്ടയം: വിവിധ രാജ്യങ്ങളിലെ കലാ-സാംസ്കാരിക പരിപാടികളുടെ അവതരണത്തിന് വേദിയൊരുക്കുന്ന സംസ്കാരിക വൈവിധ്യ സംഗമം ആഗസ്റ്റ് 23ന് മഹാത്മാ ഗാന്ധി സർവകലാശാലയിൽ നടക്കും. സർവകലാശാലയിലെ പഠന വകുപ്പുകളിലും അഫിലിയേറ്റഡ് കോളജുകളിലും പഠിക്കുന്ന വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാര്‍ഥികളാണ് പരിപാടിയിൽ പങ്കെടുക്കുക.
രാവിലെ 9ന് വൈസ് ചാൻസലർ ഡോ. സി.ടി അരവിന്ദകുമാർ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ്(ഐ.സി.സി.ആർ) സോണൽ ഡയറക്ടർ പ്രദീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തും.