കുറിച്ചി : ലോകമെമ്പാടും ഗുരുദേവ ദർശനം വിശ്വമാനവികതയുടെ സത്തായി തീർന്നിരിക്കുകയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു. കുറിച്ചി അദ്വൈതവിദ്യാശ്രമത്തിൽ ചതയം മുതൽ സമാധിദിനം വരെ നടക്കുന്ന ഗുരുദർശനമീമാംസ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ രാഷ്ട്രപതിമാരായിരുന്നവരും പ്രധാനമന്ത്രിമാരും മറ്റ് രാഷ്ട്ര തലവൻമാരും നിരവധി തവണ ഗുരുദേവ ചിന്തകൾ മനുഷ്യസമൂഹത്തിന്റെ ഭൗതികവും ആത്മീയവുമായ വളർച്ചയ്ക്ക് ഉയർത്തി പിടിക്കുന്നത് ലോക‌്സഭാ അംഗമെന്നെ ദീർഘകാല പരിചയത്തിൽ ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അദ്വൈത വിദ്യാശ്രമം മഠാധിപതിയും ശിവിഗിരി മഠം സ്കൂൾസ് മാനേജരുമായ സ്വാമി വിശാലാനന്ദ അദ്ധ്യക്ഷതവഹിച്ചു. ജോബ് മൈക്കിൾ എം.എൽ.എ മുഖ്യ പ്രസംഗം നടത്തി. ആഘോഷകമ്മറ്റി രക്ഷാധികാരി ടി.എസ് സലിം,കുറിച്ചി സദൻ,​ പി.എസ്. കൃഷ്ണൻകുട്ടി, ഗിരിജ രാജേന്ദ്രൻ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ഗുരുദർശന മീമാംസയിൽ ചതയം മുതൽ സമാധി സമാധിദിനം വരെ 33 ദിവസം നീണ്ടു നിൽക്കുന്ന പ്രഭാഷണ പരമ്പര ആരംഭിച്ചു.