bala

കോട്ടയം : ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന കുട്ടികളെ വ്യാജതിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ബാലവേല ചെയ്യിക്കുന്നതിനെതിരെ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗം എൻ. സുനന്ദ. ബാലവേല, ബാലവിവാഹം നിർമാർജന സംബന്ധിച്ച് നാഗമ്പടം സീസർ പാലസ് ഹോട്ടൽ ഹാളിൽ സംഘടിപ്പിച്ച ജില്ലാതല കർത്തവ്യ വാഹകരുടെ മേഖലാതല കൂടിയാലോചനായോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വ്യാജതിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് 18 വയസ് പിന്നിട്ടുവെന്നു കാട്ടി കുട്ടികളെ തൊഴിൽ സ്ഥലങ്ങളിൽ ഉപയോഗിക്കുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെതിരേ ശക്തമായ നടപടിയെടുത്തിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.