കുമരകം : കുമരകം കലാഭവന്റെ ആഭിമുഖ്യത്തിൽ കലാ -സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി സലീലം ശ്രുതിസാഗരം പാട്ടുകൂട്ടം 25 ന് ഉച്ചകഴിഞ്ഞ് 2.30 മുതൽ കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ സംഘടിപ്പിക്കും. സംഗീത ലോകത്തെ മാന്ത്രിക സ്പർശം കൊണ്ട് സമ്പന്നമാക്കിയ സംഗീത സംവിധായകൻ സലിൽ ചൗധരിയുടെ സ്മരണാർത്ഥം നടത്തുന്ന പാട്ടുകൂട്ടം സംസ്ഥാന സ്കൂൾ കലോത്സവ പ്രതിഭ കുമാരി ഹരിനന്ദന ബി ഉദ്ഘാടനം ചെയ്യും. എം.ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പറായി തിരഞ്ഞെടുത്ത അരുൺ കെ ശശീന്ദ്രനെ (ഗായകൻ) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ആദരിക്കും.