വൈക്കം: എസ്.എൻ.ഡി.പി യോഗം മറവൻതുരുത്ത് 648ാം നമ്പർ ശാഖായോഗം നവീകരിച്ച പ്രാർത്ഥനാലയത്തിന്റെ ഉദ്ഘാടനവും മികച്ച വിജയം നേടിയ വിദ്യാർത്ഥികളേയും വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കലും നടത്തി. ശാഖാ പ്രസിഡന്റ് എൻ.സി അശോകൻ, സെക്രട്ടറി സുഗുണൻ മാസ്റ്റർ എന്നിവർ ചേർന്ന് പ്രാർത്ഥനാലയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സമ്മേളനത്തിൽ പ്രസിഡന്റ് എൻ.സി അശോകൻ അദ്ധ്യക്ഷത വഹിച്ചു. മറവൻതുരുത്ത് കോഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് പി.വി ഹരിക്കുട്ടൻ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രീതി, സുഗുണൻ മാസ്റ്റർ, സന്ധ്യ സുദർശനൻ, സുരേഷ് കുമാർ, കൈലാസൻ, സിന്ധു സുനിൽ, എം.ആർ ലെനിൻ എന്നിവർ പ്രസംഗിച്ചു.