കോട്ടയം : വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കു സഹായമേകുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സഹായം തുടരുന്നു. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നുമുള്ള സഹായധനം ഏറ്റുവാങ്ങി. പള്ളം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ മൂന്നുലക്ഷം, കോട്ടയം ഓൾ ഇന്ത്യ റബർ ബോർഡ് പെൻഷണേഴ്‌സ് വെൽഫയർ അസോസിയേഷൻ ഒരു ലക്ഷം, കുമരകം സേതു ലക്ഷ്മിഭായ് സർക്കാർ എൽ.പി സ്‌കൂളിലെ കുട്ടികളുടെ 5000, കിടങ്ങൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും സമാഹരിച്ച 25000, തിരുനക്കര ടാക്‌സി ഡ്രൈവേഴ്‌സ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 10001 രൂപ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.