ചെമ്പ്, മറവൻതുരുത്ത്, വെള്ളൂർ, ടി.വി പുരം പഞ്ചായത്തുകളിലായി 200 ഓളം കർഷകരുടെ ഓണവിപണി ലക്ഷ്യംവച്ച് കൃഷി ചെയ്ത ഏത്തവാഴ, പച്ചക്കറി കൃഷികൾ കാറ്റത്ത് ഒടിഞ്ഞ് വീണ് നശിച്ചത് മൂലം ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായത്. നിരവധിപ്പേരുടെ തെങ്ങ്, ജാതി, കപ്പ തുടങ്ങിയവയും നശിച്ചു.