പാലാ: വയനാട് ചൂരമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അയ്യൻകാളി ജയന്തി ആഘോഷങ്ങൾ ഒഴിവാക്കി പതാക ഉയർത്തൽ, പുഷ്പ്പാർച്ചന, അനുസ്മരണം തുടങ്ങിയ ലളിതമായ ചടങ്ങുകളോടെ നടത്തുമെന്നും, വയനാട്ടിൽ സർക്കാർ നടത്തുന്ന പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് സർക്കാരിന് സാമ്പത്തിക സഹായം നൽകുമെന്നും കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഖിൽ.കെ. ദാമോദരൻ പറഞ്ഞു. കെ.പി.എം.എസ് മീനച്ചിൽ യൂണിയൻ നേതൃയോഗം പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് രമേശൻ മേക്കനാമറ്റം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗം കെ.കെ.കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി പി.ടി.രശ്മി, ബാബു എറയണ്ണൂർ, കെ.കെ.കുട്ടപ്പൻ, ബിന്ദുമോൾ, ബിനീഷ് ഭാസ്‌കർ, ബീന ഷിബു തുടങ്ങിയവർ സംസാരിച്ചു.