തൊടുപുഴ : ചൈനയിലെ ലുവോ യാങ്ങിൽ നടക്കുന്ന ലോക ജൂനിയർ ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ ഇടുക്കി ജില്ലാ സൈക്ലിംഗ് താരം അനക് സിയാ മരിയ തോമസ് . 25 വരെ യാണ് മത്സരം. ചേറ്റുകുഴി സ്വദേശിനിയായ അനക്സിയ ലോക ചാമ്പ്യൻഷിപ്പിൽ ടീം സ്പ്രിന്റിലും വ്യക്തിഗത ടൈം ട്രയലിലുമാണ് മത്സരിക്കുന്നത്. ദേശീയ സൈക്ലിംഗ് ചാമ്പ്യൻഷിപ്പുകളിൽ നിരവധി മെഡലുകൾ നേടിയിട്ടുണ്ട്. തിരുവനന്തപുരം മാധവ വിലാസം മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. തിരുവനന്തപുരം സായിയിലാണ് പരിശീലനം നടത്തിവരുന്നത്.