payasachalanch

വൈക്കം: വയനാട് ദുരിതബാധിതർക്ക് സാമ്പത്തികസഹായം നൽകാൻ ടി.വി പുരം മണ്ഡലം കോൺഗ്രസ്ക മ്മി​റ്റി 8,9 വാർഡുകളെ ഉൾപ്പെടുത്തി പായസച്ചലഞ്ച് നടത്തി. മുണ്ടക്കൈ, ചൂരൽമല ദുരന്തനിവാസികൾക്ക് കെ പി സി സിയുടെ നേതൃത്വത്തിൽ വീട്‌വെച്ച് കൊടുക്കാനുള്ള വയനാട് പുനരധിവാസ ഫണ്ടിലേയ്ക്കാണ് തുക കൈമാറിയത്. ഡി.സി.സി മെമ്പർ അഡ്വ. പി.എ സുധീരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സാബു ചാത്തുപള്ളിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.ടി.സത്യജിത്ത്, വിനീഷ് അരുമത്തറ, എ.എസ്.ശരത്, രമണൻ പയറാട്ട്, ആർ റോയി, ബിജു കൂട്ടുങ്കൽ, ബേബി വെള്ളാപ്പള്ളി, വി.ജെ.ജോൺ, ജോണി ജോർജ്, സജീഷ്, അനിരുദ്ധൻ എന്നിവർ പ്രസംഗിച്ചു.