വൈക്കം: കിഴക്കേനട ക്ഷീരവൈകുണ്ഠപുരം ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി നമസ്‌ക്കാര മണ്ഡപത്തിലും ചുറ്റമ്പലത്തിലും അലങ്കാര ഗോപുരത്തിലും സ്ഥാപിക്കാൻ കൊണ്ടുവന്ന താഴികക്കുട ഘോഷയാത്രയ്ക്ക് ക്ഷേത്രനടയിൽ വരവേല്പ് നൽകി. താഴികക്കുടങ്ങൾ ക്ഷേത്ര ഭാരവാഹികൾ ഏറ്റുവാങ്ങി. വൈക്കം കുന്നത്ത് രാധാകൃഷ്ണൻ, കാരുവള്ളിൽ പ്രസാദ് എന്നിവർ വഴിപാടായി സമർപ്പിച്ചതാണ് താഴികക്കുടങ്ങൾ. തന്ത്രി ഹരിഗോവിന്ദൻ നമ്പൂതിരി, മേൽശാന്തി വടശ്ശേരി ഇല്ലത്ത് നീലകണ്ഠൻ നമ്പൂതിരി, ക്ഷേത്രം പ്രസിഡന്റ് ജയകുമാർ തെയ്യാനത്ത് മഠം, ജനറൽ കൺവീനർ രാധാകൃഷ്ണൻ നായർ, സെക്രട്ടറി രാജേന്ദ്രദേവ്, വനിതാസമാജം പ്രസിഡന്റ് കെ.ജി രാജലക്ഷ്മി, സെക്രട്ടറി ശ്രീകുമാരി യു.നായർ, ട്രഷറർ സന്തോഷ് ആറുകണ്ടം, ഗോപകുമാർ എന്നിവർ പങ്കെടുത്തു.