കോട്ടയം : അയൽവാസിയായ വീട്ടമ്മയ്ക്ക് വണ്ടിച്ചെക്ക് നൽകി കബളിപ്പിച്ചെന്ന കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയെ അപ്പീൽ കോടതി വെറുതെവിട്ടു. ബിസിനസ് ആവശ്യത്തിനായി വൈക്കം മങ്ങാട്ട് ഇബ്രാഹിം കുട്ടി അയൽവാസിയിൽ നിന്ന് രണ്ടു ലക്ഷം രൂപ വായ്പയായി വാങ്ങിയിരുന്നു. പണം തിരികെ ചോദിച്ചപ്പോൾ നൽകിയ രണ്ടു ലക്ഷം രൂപയുടെ ചെക്ക് ബാങ്കിൽ കൊടുത്തെങ്കിലും മടങ്ങി. തുടർന്ന് വൈക്കം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ കേസിൽ 3,09500 പിഴയും മൂന്നു മാസം തടവും ശിക്ഷ വിധിച്ചിരുന്നു. തുടർന്ന് കോട്ടയം സെഷൻസ് കോടതി നൽകിയ അപ്പീലിലാണ് വിധി. പ്രതിയുടെ ചെക്ക് വീട്ടമ്മ കളവായി ദുരുപയോഗം ചെയ്ത് മറ്റാർക്കോ വേണ്ടി നൽകിയ കേസാണെന്നായിരുന്നു പ്രതിഭാഗം വാദം. അഡ്വ. പി.രാജീവ് ഹാജരായി.