assuption

ചങ്ങനാശേരി: അസംപ്ഷൻ ഓട്ടോണമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഐക്യു എ സിയുടെ ആഭിമുഖ്യത്തിൽ ഹരിത ഭാവിയിലേക്ക് ഊർജം പരിസ്ഥിതി, സുസ്ഥിരത എന്ന വിഷയത്തിൽ ദ്വിദിന അന്താരാഷ്ട്ര സെമിനാർ ആരംഭിച്ചു. കോളേജ് പ്രിൻസിപ്പൽ റവ.ഡോ.തോമസ് പാറത്തറ അദ്ധ്യക്ഷത വഹിച്ചു. ഐ ഐ ടി മുംബയ് സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി പ്രൊഫ.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഡോ. റാണി മരിയ തോമസ്, ഐക്യു എ സി കോ-ഓർഡിനേറ്റർ ഡോ. വൈനി ഗോപി എന്നിവർ പ്രസംഗിച്ചു. പ്രൊഫ.ഡോ. ജെയിംസ് വർഗീസ്, പ്രൊഫ.റവ.ഡോ.ജോൺ ജോസഫ് പുത്തൻകളം എന്നിവർ പ്രബന്ധം അവതരിപ്പിച്ചു.