bus

പൊൻകുന്നം : കെ.എസ്.ആർ.ടി.സി പൊൻകുന്നം ഡിപ്പോയുടെ മണക്കടവ് ഫാസ്റ്റ് ബസിൽ 5 കുപ്പി വിദേശമദ്യം കടത്തിയ സംഭവത്തിൽ രണ്ടുജീവനക്കാർക്കെതിരെ നടപടി. താത്കാലികം വിഭാഗം കണ്ടക്ടറായ ഇടക്കുന്നം സ്വദേശി ഫൈസലിനെ ജോലിയിൽ നിന്നു പിരിച്ചുവിട്ടു. ഡ്രൈവർ വി.ജി.രഘുനാഥനെ സസ്‌പെൻഡ് ചെയ്തു. ഈ മാസം 10 ന് കെ.എസ്.ആർ.ടി.സി വിജിലൻസ് സ്‌ക്വാഡ് കോഴിക്കോട് ബസ് സ്റ്റാൻഡിൽ വച്ച് നടത്തിയ പരിശോധനയിലാണ് 750 മില്ലിലിറ്റർ വീതമുള്ള 5 കുപ്പി വിദേശം മദ്യം കണ്ടക്ടറുടെ സീറ്റിനടിയിലെ ബോക്സിൽ നിന്ന് കണ്ടെടുത്തത്. ഡ്രൈവർ കം കണ്ടക്ടർ ജീവനക്കാരനായ ഫൈസൽ അന്ന് കണ്ടക്ടർ ഡ്യൂട്ടിയിലായിരുന്നു. മണക്കടവ് ബസിൽ പതിവായി മദ്യക്കടത്തുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന.