കോട്ടയം: പാദരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന മോഴ ആന ചരിഞ്ഞു. പാപ്പാലപ്പറമ്പിൽ പോത്തൻ വർഗീസിന്റെ ഉടമസ്ഥതയിലുള്ള അർജുനൻ എന്ന ആനയാണ് ചരിഞ്ഞത്. 40 വയസായിരുന്നു. അമരത്തിന് നീര് ബാധിച്ച് തോട്ടയ്ക്കാട്ടെ കെട്ടുംതറയിൽ ചികിത്സയിലിരിക്കെയാണ് ആന ചരിഞ്ഞത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. ആനയ്ക്ക് 40 വയസ് പ്രായമുണ്ട്.