നെടുങ്കണ്ടം: പാഴ്‌ചെടികൾ കൊണ്ട് മൂടാൻ തുടങ്ങിയ സ്‌നേഹാരാമം വൃത്തിയാക്കി ബി.എഡ് കോളേജ് വിദ്യാർത്ഥികൾ..കോളേജിന് സമീപമാണ് യാത്രക്കാരെ ഏറെ ആകർഷിച്ചുപോന്ന സ്നേഹാരാമം ഉള്ളത്. അടുത്തകാലത്തായി ഇവിടെ പാഴ്ച്ചെടികളും പുല്ലും വളർന്ന് കാടുകയറിയ നിലയിലായിരുന്നു. മനോഹരമായ ഇരിപ്പിടങ്ങളും മാലിന്യ നിർമാർജനത്തിന് ട്രാഷ് ബിൻ ശിൽപങ്ങളുമുണ്ട് ഇവിടെ. വേനൽക്കാലത്ത് ഒട്ടേറെ വഴിയാത്രക്കാർക്ക് ഈ സ്ഥലം വിശ്രമിക്കാൻ ഏറെ ഉപകാരപ്പെട്ടിരുന്നു.. കൂടുതൽ ചെടികളും ഇരിപ്പിടങ്ങളും ഒരുക്കി ഒരു ഉദ്യാനം ഇവിടെ ഒരുക്കാൻ പദ്ധതിയിടുകയാണ് കോളേജ് അധികൃതർ. .ചെടി നനയ്ക്കാനായി പഞ്ചായത്ത് വാട്ടർ കണക്ഷനു വേണ്ടിയുള്ള സൗകര്യങ്ങൾഒരുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. വഴിയോരത്തിന് കൂടുതൽ ഭംഗിയും മാലിന്യ രഹിത പൊതു സ്ഥലങ്ങൾ ഒരുക്കുകയും ചെയ്യുകയാണ് കോളേജ് വിദ്യാർത്ഥികൾ. അദ്ധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ച് ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.