പൊൻകുന്നം : ഗണേശോത്സവം സമാജത്തിന്റെ ഉത്സവമായി മാറണമെന്ന് വാഴൂർ തീർത്ഥപാദാശ്രമ കാര്യദർശി സ്വാമി ഗരുഡധ്വജാനന്ദ തീർത്ഥപാദർ. 17ാമത് പൊൻകുന്നം ഗണേശോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗണേശോത്സവ സമിതി ചെയർമാൻ കെ.ജി കണ്ണൻ, സ്വാഗതസംഘം ചെയർമാൻ ടി.ജി സത്യപാൽ, ജനറൽ കൺവീനർ ജി.ഹരിലാൽ, പുതിയകാവ് ദേവസ്വം സെക്രട്ടറി വി.ആർ രാധാകൃഷ്ണ കൈമൾ, എ.എസ് റജികുമാർ, വി.ആർസോമൻ, കെ.വി നാരായണൻ, സാബു എലവനപ്പാറ, പി.എസ് സനൽകുമാർ, സ്വപ്ന ശ്രീരാജ്, ജയ ബാലചന്ദ്രൻ, സിന്ധുദേവി, ഉഷ കൃഷ്ണപിള്ള തുടങ്ങിയവർ പങ്കെടുത്തു.