വൈക്കം: പള്ളിയാട് ശ്രീനാരായണ യു.പി സ്‌കൂളിൽ കുട്ടികളുടെ കരനെൽ കൃഷിക്ക് തുടക്കമായി. സ്‌കൂൾ കാർഷിക ക്ലബിന്റെ നേതൃത്വത്തിലാണ് കരനെൽ കൃഷി. പഠനത്തോടൊപ്പം കാർഷിക അഭിരുചിയും വളർത്തുക എന്ന ലക്ഷ്യത്തോടെ പച്ചക്കറി കൃഷി, നെൽകൃഷി, കപ്പ കൃഷി തുടങ്ങി വിവിധ കൃഷികളാണ് ചെയ്യുന്നത്. കരനെൽ കൃഷിയുടെ ഉദ്ഘാടനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. കെ രഞ്ജിത്ത് നിർവഹിച്ചു. കപ്പ കൃഷിയുടെ നടീൽ ഉദ്ഘാടനം തലയാഴം കൃഷി ഓഫീസർ രേഷ്മ ഗോപിയും നിർവഹിച്ചു. സ്‌കൂൾ മാനേജർ ടി.പി സുഖലാൽ അദ്ധ്യക്ഷതവഹിച്ചു. ഹെഡ്മാസ്റ്റർ പി.പ്രദീപ്, പി.ടി.എ പ്രസിഡന്റ് എം. എം സാജൻ, എം.പി.ടി.എ പ്രസിഡന്റ് പി.എസ് ശാലിനി, സ്റ്റാഫ് സെക്രട്ടറി ടി.ടി ബൈജു, സ്‌കൂൾ ലീഡർ ബി.സി നിവേദിത എന്നിവർ പങ്കെടുത്തു.