പാമ്പാടി: പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി തെങ്ങിന്റെ മണ്ടവൃത്തിയാക്കൽ പദ്ധതിയുടെ ഉദ്ഘാടനം മണർകാട് ഗ്രാമപഞ്ചായത്തിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം നിർവഹിച്ചു. മണർകാട് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ബിജു, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രേമ ബിജു, ബ്ലോക്ക് മെമ്പർ ബിജു തോമസ്, വാർഡ് മെമ്പർ ഷാനി തമ്പാൻ, പാമ്പാടി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ലെൻസി തോമസ്, കൃഷി ഓഫീസർ എ.ആർ ഗൗരി എന്നിവർ പങ്കെടുത്തു.