knowa-fst

ചങ്ങനാശേരി : കിളിമല സേക്രഡ് ഹാർട്ട് പബ്ലിക് സ്‌കൂൾ നടത്തുന്ന നോവ ഫെസ്റ്റ് 2024 അഖില കേരള ക്വിസ് മത്സരത്തിൽ കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്‌കൂൾ ഒന്നാം സ്ഥാനവും, ചങ്ങനാശേരി ക്രിസ്തു ജ്യോതി വിദ്യാ നികേതൻ രണ്ടാം സ്ഥാനവും, മാന്നാനം കെ. എ സ്‌കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഡോ. ജോബിൻ എസ്.കൊട്ടാരമാണ് മത്സരം നയിച്ചത്. ചെത്തിപ്പുഴ സർഗ്ഗ ക്ഷേത്ര ഡയറക്ടർ ഫാ. അലക്‌സ് പ്രായിക്കളം ക്വിസ് മത്സരം ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാന ദാനം സ്‌കൂൾ പ്രിൻസിപ്പൽ ഫാ.പയസ് പൈക്കാട്ടുമറ്റത്തിൽ നിർവ്വഹിച്ചു.