കാവുംകണ്ടം: കാവുംകണ്ടത്തും സമീപപ്രദേശങ്ങളിലും മൊബൈൽ കവറേജ് ലഭിക്കുന്നില്ലെന്ന് നാട്ടുകാരുടെ പരാതി. അടിയന്തര സാഹചര്യങ്ങളിൽ പോലും വിളിക്കുവാൻ പറ്റാത്ത സാഹചര്യമാണുള്ളത്. ബി.എസ്.എൻ.എൽ., ജിയോ ഉപഭോക്താക്കളാണ് ഏറെയും. കാവുംകണ്ടത്തു നിന്നും രണ്ടര കിലോമീറ്റർ മാറി പിഴക് പള്ളിയുടെ സമീപത്താണ് ടവർ സ്ഥാപിച്ചിരിക്കുന്നത്. റേഞ്ച് പ്രശ്‌നത്തിന് ഉടൻ പരിഹാരം ഉണ്ടാക്കണമെന്ന് കാവുംകണ്ടം എ.കെ.സി.സി, പിതൃവേദി, എസ്.എം.വൈ .എം സംഘടനകൾ ആവശ്യപ്പെട്ടു. ജോജോ ജോസഫ് പടിഞ്ഞാറയിൽ അദ്ധ്യക്ഷത വഹിച്ചു. ഫാ. സ്‌കറിയ വേകത്താനം, ഡേവീസ് കെ. മാത്യു കല്ലറക്കൽ, ജോസ് കോഴിക്കോട്ട്, ജസ്റ്റിൻ മനപ്പുറത്ത്, രഞ്ജി തോട്ടാക്കുന്നേൽ, ടോം തോമസ് കോഴിക്കോട്ട്, ബിജു ഞള്ളായിൽ, ജോയൽ ആമിക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.