കോട്ടയം : ആരോഗ്യ സംരക്ഷണത്തിൽ ആയുർവേദം വഹിക്കുന്ന പങ്ക് വലുതാണെന്നും, ആയുർവേദ - അലോപ്പതി ഡോക്ടർമാരുടെ സേവന, വേതന വ്യവസ്ഥകൾ തുല്യമാക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഐ.എം.എ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഡോ.ശ്രീജിത്ത് എസ് അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ഡോ.കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി ഡോ.വി.ജെ.സെബി, ഡോ.ഷൈന, ഡോ.ഹരികുമാർ നമ്പൂതിരി, ഡോ.ആഷ, ഡോ.പ്രഹ്ളാദ്, ഡോ.അരുൺകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഡോ.ശ്രീജിത്ത് എസ് (പ്രസിഡന്റ്), ഡോ.നിതാ എം.എസ് (സെക്രട്ടറി), ഡോ.രാജഹംസ് എസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.