കുമളി: ടൗണിൽ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ പഞ്ചായത്ത് ബസ് സ്റ്റാൻഡ് പ്രവേശന കവാടം വരെയുള്ള ഫുട്പാത്ത് തട്ടുകടക്കാർ കൈയടക്കിയത് ഗതാഗത തടസമുണ്ടാക്കുന്നതായി പരാതി. ചക്രങ്ങൾ ഘടിപ്പിച്ച ഉന്ത് വണ്ടികൾ രാത്രി തട്ടുകട നടത്തിയ ശേഷം പകൽ ഇവിടെ ഉപേക്ഷിച്ചുപോവുകയാണ് ഉടമകൾ. മുമ്പ് രാത്രി കച്ചവടം കഴിഞ്ഞു ചക്രവണ്ടികൾ റോഡിൽ നിന്ന് മാറ്റുകയായിരുന്നു ചെയ്തിരുന്നത് . എന്നാൽ ഇപ്പോൾ പകൽ ഈ ചക്രവണ്ടികൾ മാറ്റാതിരിക്കുന്നതുമൂലം ഫുട് പാത്തിലുടെ നടക്കാൻ കഴിയുന്നില്ല.